ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ആലപ്പുഴയില്‍ പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
വഴിച്ചേരി മാര്‍ക്കറ്റില്‍ നിന്നുമാണ് ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ കണ്ടെത്തി നശിപ്പിച്ചത്.
പരിശോധനയില്‍ പഴകിയതും ഫോര്‍മാലിന്‍ സാന്നിധ്യവുമുള്ള 92 കിലോ വരുന്ന കേര മത്സ്യവും എഴു കിലോ സിലോപ്പിയുമാണ് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി വഴിച്ചേരി മാര്‍ക്കറ്റില്‍ എത്തിയത്.
മീന്‍ ചന്തകള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായിട്ടായിരുന്നു നടപടി.
പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.
തുടര്‍ന്ന് പൊലീസ് എത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്ത പഴകിയ മീനുകള്‍ നശിപ്പിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് പച്ചമീന്കഴിച്ച പൂച്ച ചാകുകയും മീന്‍കറി കൂട്ടിയവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനതലത്തില്‍ പരിശോധന വീണ്ടും കര്‍ശനമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക