കോഴിക്കോട്: വില്പനക്കായി സൂക്ഷിച്ച 1.570. കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. ഈങ്ങാപ്പുഴ വെളുപ്പാംകുളം വീട്ടിൽ ഷാജഹാൻ(37) എന്നാളെ കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ ശ്രീനിവാസിന്റെ നിർദേശപ്രകാരം താമരശ്ശേരി പോലീസാണ് പിടികൂടിയത്.
20 ന് രാത്രി ഒമ്പത് മണിക്കാണ് ഈങ്ങാപ്പുഴയിലെ വീട്ടിൽ സൂക്ഷിച്ചു വെച്ച കഞ്ചാവ് പിടികൂടിയത്. സ്ഥിരമായി സ്കൂൾ കുട്ടികൾക്കും മറ്റും വില്പന നടത്തുന്ന ഇയാളുടെ പേരിൽ നാട്ടുകാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു.
മലപ്പുറത്തെ മൊത്തകച്ചവടക്കാരിൽ നിന്നും വാങ്ങി കോഴിക്കോട്, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ ചില്ലറ വില്പനക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി.
കൊല്ലത്ത് രണ്ടിടങ്ങളിൽ നിന്നായി പതിനഞ്ചു ലക്ഷത്തിലധികം വില വരുന്ന 35 ഗ്രാം എംഡിഎംഎ പിടിച്ചു
പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വിലവരും. വീട്ടിൽ വെച്ച് പാക്കിങ് ചെയ്ത് വില്പന നടത്തുന്നതിന് ഒരു സംഘം ഇയാളുടെ കൂടെ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
പിടിയിലായ ഷാജഹാന്റെ ഫോൺ നമ്പർ പരിശോധിച്ചപ്പോൾ പ്രതിയുമായി ബന്ധപ്പെടുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഈ റാക്കറ്റിൽ പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക