മദീനക്കടുത്ത് ബസ് മറിഞ്ഞു എട്ട് പേർ മരിച്ചു. ജിദ്ദ-മദീന റോഡിൽ മദീനക്കെത്തുന്നതിന് 100 കിലോമീറ്റർ മുമ്പ് ഹിജറിൽ വെച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പലരുടെയും പരിക്ക് ഗുരുതരമാണെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.ബസിൽ ഉണ്ടായിരുന്നവർ ഏതു രാജ്യക്കാരാണെന്നോ മറ്റോ ഉള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക