പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ കൂടി പിടിയിലായി.
ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയെന്നും സൂചന.
ശ്രീനിവാസന് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൃത്യത്തിൽ നേരിട്ട് പങ്കുള്ള 6 പേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്
അക്രമി സംഘം സഞ്ചരിച്ച ഒരു ബൈക്കും ആയുധങ്ങൾ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക