കണ്ണൂർ: പിണറായിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്ത് ബോംബേറ്. ഇന്നലെ രാത്രിയുണ്ടായ ബോംബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു.
പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ്. പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച സുഹൃത്തായ വീട്ടുടമസ്ഥ പി എം രേഷ്മയും അറസ്റ്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക