ചെന്നൈ: നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടായേക്കും . അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം.
നയന്‍താരയും വിഘ്നേഷ് ശിവനും കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അജിത്ത്-വിഘ്നേഷ് ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
അതിന് മുമ്പ് വിവാഹം നടത്താമെന്ന ആലോചനയിലേക്ക് ഇരുവരും എത്തുകയായിരുന്നു. മിക്കവാറും ജൂണ്‍ മാസത്തില്‍ തന്നെ വിവാഹം നടത്താനാണ് ആലോചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക