സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സര്‍ക്കാരിന്റെ മദ്യനയം കുടുംബങ്ങളെ തകര്‍ക്കും. പ്രകടനപത്രികയില്‍ പറഞ്ഞതിന് വിപരീതമായാണ് മദ്യനയമുണ്ടാക്കിയത്. കക്ഷി രാഷ്ട്രീയത്തിനതീതമായി സഭ നിലകൊള്ളണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന് നേരത്തെ പറഞ്ഞിരുന്നു. കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് ലഹരി കുറഞ്ഞ മദ്യവും വൈനുമാണ് ഉത്പാദിപ്പിക്കുക.
കപ്പയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനാകുമോ എന്നത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തും. കേരളത്തില്‍ നിലവിലുള്ള വൈനറികളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യസംരംഭകര്‍ക്കും ലൈസന്‍സ് അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക