‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടൻ സുനിൽ സൂര്യയ്ക്ക് അപകടം. ‘മുകൾപ്പരപ്പ്’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് അപകടം സംഭവിച്ചത്. താരം തന്നെയാണ് ഫേസ്ബുക്കിൽ അപകടത്തെ കുറിച്ച് പറഞ്ഞത്.
ഗുരുതരാവസ്ഥയിൽ നിന്ന് ഇപ്പോൾ സുഖം പ്രാപിച്ചതായും താരം കുറിച്ചു. നല്ലവരായ ടീം അംഗങ്ങൾ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സ ലഭ്യമാക്കിത്തരികയും ചെയ്തു എന്നും ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് മംഗലാപുരം കെഎംസി ജ്യോതി സർക്കിൾ ഹോസ്പിറ്റലിൽ എംഐസിയു വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു എന്നും സുനിൽ സൂര്യ പോസ്റ്റിൽ പറഞ്ഞു.
ശരിക്കും ഇതെനിക്ക് ഒരു രണ്ടാം ജന്മം കൂടിയാണ് ആണ്. നാളെ ആശുപത്രിവാസം അവസാനിപ്പിക്കാൻ സാധിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. അത് കഴിഞ്ഞു കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം ബാക്കി നിൽക്കുന്ന ‘മുകൾപ്പരപ്പി’ന്റെ ക്ളൈമാക്സ് രംഗങ്ങളുടെ ചിത്രകരണം ഉണ്ടാകും. സുനിൽ സൂര്യ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക