ഈ തീയതികളില്‍ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഇന്നത്തെ ദിവസഫലം.
ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കില്ലെങ്കിലും ചില കാര്യങ്ങള്‍ പ്രതികൂലമായി സംഭവിക്കും. എല്ലാ തീരുമാനങ്ങളിലും നിങ്ങളുടെ അറിവ് പിന്തുണയാകും. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരാളെ കണ്ടുമുട്ടും. ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സൂര്യ ഭഗവാനെ ആരാധിക്കുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിയമ കാര്യങ്ങളില്‍ വിജയിക്കുകയും നിങ്ങള്‍ക്ക് അര്‍ഹമായത് ലഭിക്കുകയും ചെയ്യും. ജീവിതത്തില്‍ സംതൃപ്തി നല്‍കുന്നതിന് വീട്ടിലെയും കുടുംബത്തിലെയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. നിങ്ങളുടെ വികാരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു റൊമാന്റിക് ദിവസം. ബിസിനസ്സ് പ്രതിബദ്ധതകള്‍ സുഗമമായി നിറവേറ്റും. വലിയ കമ്പനിയുമായി സഹകരിക്കാനുള്ള സമയമാണ്. തര്‍ക്കങ്ങള്‍ ഒഴിവാക്കുക. രാഷ്ട്രീയക്കാര്‍, കച്ചവടക്കാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, സ്വര്‍ണ വ്യാപാരികള്‍ തുടങ്ങിയവര്‍ പേപ്പറുകളില്‍ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണം.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): കരിയറിനെ കുറിച്ചുള്ള ആത്മവിശ്വാസം ഉയര്‍ത്തിപ്പിടിക്കുക. നാടക കലാകാരന്മാര് ജോലിസ്ഥലത്ത് പുതിയ തുടക്കം കുറിക്കും. ഒരു പുതിയ ബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യം അനുകൂലമായിരിക്കും. എന്നാല്‍ ഇന്ന് ക്ഷമയും പോസിറ്റിവിറ്റിയും ഉണ്ടാകണം. സംഗീതജ്ഞര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വാര്‍ത്താ അവതാരകര്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍, കലാകാരന്മാര്, വീട്ടമ്മമാര്‍, ഹോട്ടലുടമകള്‍, എഴുത്തുകാര്‍ എന്നിവരുടെ സ്വകാര്യ ജീവിതത്തില്‍ പ്രത്യേക കാര്യങ്ങള്‍ സംഭവിക്കും. സ്ത്രീകള്‍ കുങ്കുമം പുരട്ടണം.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിലവിലെ പദ്ധതികള്‍ വൈകും. എന്നാല്‍ മറ്റൊരു ഓഫര്‍ നിങ്ങളുടെ മുന്നിലുണ്ട്. ആ അവസരത്തെ വിനിയോഗിക്കുക. പുതപ്പ് ദാനം ചെയ്യുന്നത് മികച്ച പ്രതിഫലം ലഭിക്കുന്നതിന് കാരണമാകും. നിര്‍മ്മാണം, യന്ത്രങ്ങള്‍, ലോഹങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ടനരും സോഫ്റ്റ്വെയര്മാരും, ബ്രോക്കര്‍മാരും തുടങ്ങിയവര്‍ ഇന്ന് കരാര്‍ ഒപ്പിടുന്നത് ഒഴിവാക്കണം.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ഉച്ചയ്ക്ക് ശേഷം നിങ്ങളുടെ ഭാഗ്യം വര്‍ധിക്കും. ഇന്നത്തെ ദിവസം കടന്നുപോകുമ്പോള്‍ സമ്മര്‍ദ്ദവും ആശയക്കുഴപ്പവും അനുഭവപ്പെടും. അതിനാല്‍ വസ്തു നിക്ഷേപത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. ഏറ്റവും മികച്ചത് വരാന്‍ കായികതാരങ്ങളും സഞ്ചാരികളും കാത്തിരിക്കണം. മീറ്റിങ്ങുകളില്‍ ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ പച്ച വസ്ത്രം ധരിക്കുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): പണം തിരികെ ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരും. എന്നാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സഹായത്തോടെ ആനുകൂല്യങ്ങളുടെ സാധ്യത വര്‍ദ്ധിക്കുന്നു. നിങ്ങളല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് സമാധാനം നല്‍കില്ലെന്ന് ഓര്‍മ്മിക്കുക. നിങ്ങളുടെ ചുമലിലുള്ള നിരവധി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. ജ്വല്ലറികള്‍, അഭിനേതാക്കള്‍, ജോക്കികള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ ഇന്നത്തെ ദിവസം അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുക. ഭാവിയിലേക്ക് കുട്ടികളെ നയിക്കാന്‍ പിതാക്കന്മാര്ക്ക് കഴിയും. അത് അവരുടെ ജീവിതത്തിന് അനുകൂലമായിരിക്കും.
ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കുക. കുറച്ച് സമയത്തേക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായേക്കാം; ഇന്നത്തെ ജാതകം
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): മുമ്പ് നിങ്ങളെ വേദനിപ്പിച്ചവര്‍ ഈ ദിവസങ്ങളില്‍ നിങ്ങളെ ശല്യപ്പെടുത്തുന്നത് തുടരും. നിങ്ങളെ വേദനിപ്പിക്കാനുണ്ടായ കാരണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ജോലിസ്ഥലത്ത് മേലധികാരികളുമായോ മുതിര്‍ന്നവരുമായോ ഉള്ള ചര്‍ച്ച ഒഴിവാക്കുക. ദമ്പതികള്‍ തമ്മിലുള്ള ബന്ധം നിങ്ങളുടെ സത്യസന്ധതയ്ക്ക് പ്രതിഫലം നല്‍കും. ഡോക്ടര്‍മാര്‍, പ്രചോദനം, നിഗൂഢ ശാസ്ത്രം, ആത്മീയ വിദ്യാലയങ്ങള്‍, കൃഷി, ധാന്യങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ഒരു മികച്ച ദിവസമാണ്. നിങ്ങള്‍ വൈകാരികമായി നിലകൊള്ളാത്തിടത്തോളം ബിസിനസ് ബന്ധങ്ങള്‍ ആരോഗ്യകരമായിരിക്കും.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഉയര്‍ച്ച താഴ്ചകളുള്ള ഒരു ദിവസമാണ്. ലക്ഷ്യം കൈവരിക്കാന്‍ നിങ്ങള്‍ ഇന്ന് വളരെയധികം പരിശ്രമിക്കേണ്ടി വരും. ഗൈഡായി നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്നയാളെ പിന്തുടരണം. ഉച്ചക്കു മുമ്പുള്ള വ്യാവസായിക ഇടപാടുകള്‍ വിജയിക്കും. കരാറുകളോ അഭിമുഖങ്ങളോ ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കണം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് യാത്ര ഒഴിവാക്കുക. ആത്മീയതയും സ്നേഹബന്ധങ്ങളില്‍ വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ദിവസമാണിന്ന്.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): അദ്ധ്യാപനം, നിയമം, കൗണ്‍സിലിംഗ്, ധനകാര്യ മേഖലകളില്‍ നിന്നുള്ളവര്‍ പുതിയ ഉയരങ്ങളിലെത്തും. കലാകാരന്മാര്ക്ക് പ്രതീക്ഷകള്‍ നിറഞ്ഞ ദിനം. ബിസിനസ്സിലോ ജോലിയിലോ അധികാരം നേടുന്നതിനായി പഴയ സുഹൃത്തുക്കളെയോ സമപ്രായക്കാരെയോ സമീപിക്കാനുള്ള മനോഹരമായ ഒരു ദിവസമാണിത്. ചുവന്ന വസ്ത്രം ധരിക്കുക. നിങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള പദ്ധതികള്‍ കുടുംബവുമായി പങ്കിടാനുള്ള ദിവസമാണിത്. അവരുടെ പിന്തുണ ഭാവി എളുപ്പമാക്കും. ദേഷ്യം നിയന്ത്രിക്കുക. ഇലക്കറികളും സിട്രസ് പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക