കണ്ണൂര്: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര് താഴെ ചൊവ്വയിലാണ് അപകടം നടന്നത്.
മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കർ ലോറി. റോഡരികിൽ നിന്ന് ഫോണ് ചെയ്യുകയായിരുന്ന ഹാരിസിന് മേൽ ലോറി ഇടിച്ച് കയറുകയായിരുന്നു.
കേരളത്തിൽ ഇന്നും ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
അമിതവേഗതയിലായിരു ലോറിയെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തിൽ കട പൂർണ്ണമായും തകർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക