ഹരിപ്പാട്: ഫോർമാലിൻ കലർന്ന മത്സ്യം പിടികൂടി.നഗരസഭയും ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനയിൽ 300 കിലോയോളം പഴകിയതും ഫോർമാലിൻ കലർന്നതുമായ മത്സ്യങ്ങൾ പിടികൂടി.
കഴിഞ്ഞ ദിവസം രാവിലെ നാലുമണിയോടെ നാഷണൽ ദേശീയ പാതയിൽ ആർ.കെ ജംഗ്ഷനു സമീപം നിർത്തിയിട്ടിരുന്ന ഇൻസുലേറ്റഡ് വാഹനത്തിൽ നിന്നാണ് മത്സ്യങ്ങൾ പിടികൂടിയത്.
കിളിമീൻ, ചെമ്മീൻ, പരവ, തുടങ്ങിയ മീനുകൾ കാലപ്പഴക്കത്താൽ ഉപയോഗിക്കാൻ കഴിയാത്ത വിധം ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു.
കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്കില്ല
ഇതിൽ ഫിഷ് ടെസ്റ്റ് കിറ്റിലൂടെ കിളിമീനിൽ നടത്തിയ പരിശോധനയിൽ ഫോർമാലിന്റെ സാന്നിദ്ധ്യം ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.
ഇതിന്റ കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഹരിപ്പാട് ഭക്ഷ്യസുരക്ഷ ഓഫീസർ രാഹുൽരാജ്.വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക