പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസിലെ പ്രതികൾ സഞ്ചരിച്ച ആക്ടിവ കണ്ടെത്തി. പ്രതികളെ തടുക്കശ്ശേരി മുളയംകുഴി പള്ളി മഖാമിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് വാഹനം കണ്ടെത്തിയത്.
ശ്രീനിവാസനെ കൊലപ്പെടുത്താൻ വന്ന സംഘം സഞ്ചരിച്ച ഹോണ്ട ആക്ടിവയാണ് അന്വേഷണ സംഘം കണ്ടെടുത്തത്.
കേസിൽ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് വിവരം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്റ്റഡിയിലായെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക