ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘനക്ക് സുരേഷ് ഗോപി കൈമാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ പാലിച്ചത്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ഗോപി തുക കൈമാറിയത്.
നിരവധി കലാകാരന്മാരാണ് താരത്തിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ടിനി ടോം കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘മാ’ സംഘടനയിലെ അംഗം കൂടിയായ ടിനി ടോമിന് ചെക്ക് കൈമാറുന്ന സുരേഷ് ഗോപിയുടെ ചിത്രവും താരം പങ്കുവച്ചു. “വാക്കും പ്രവൃത്തിയും തമ്മിൽ തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലർക്കുമിടയിൽ, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്…’മാ’ സംഘടനയിലെ ഒരംഗമെന്ന നിലയിൽ അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു..
ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ…വലിയ നന്ദി”, എന്നാണ് ടിനി കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക