മേടം രാശി- മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: പ്രൊഫഷണൽ രംഗത്ത് ഏറെ നേട്ടമുണ്ടാവാൻ സാധ്യതയുള്ള ഒരു ദിവസം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ സഹായം ഗുണകരമായി മാറും. വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹം തോന്നുന്നുവെങ്കിൽ അത് ചെയ്യുക. വീട്ടിലേക്ക് പോകാൻ മികച്ച സമയമാണിത്. നിങ്ങൾ ഏറെക്കാലമായി കാത്തിരിക്കുന്ന ഒരു കാര്യം ഇന്ന് സംഭവിക്കും. ഭാഗ്യചിഹ്നം – ചന്ദ്രൻ.
ഇടവം രാശി- ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: സാഹചര്യത്തിനനുസരിച്ച് പെരുമാറാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. മറ്റുള്ളവർ നിങ്ങളെ കൂടുതൽ പരിഗണിക്കും. നിങ്ങളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് വളരെ വൈകാരികമായി ഇടപെടാനുള്ള സാധ്യതയുണ്ട്. നിരവധി അനാവശ്യ കാര്യങ്ങൾ നിങ്ങളുടെ മുൻപിലുണ്ടാവും. എന്നാൽ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കുക. അനാവശ്യ കാര്യങ്ങളിൽ സമയം കളയുന്നത് നിങ്ങൾക്ക് ഗുണം ചെയ്യില്ല. ഭാഗ്യചിഹ്നം – ഒരു തളിരില.
മിഥുനം രാശി- മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഈയടുത്ത് വളരെ ആസ്വദിച്ച് ഒരു യാത്ര പോയിട്ടുണ്ടാവും. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇനിയും യാത്രകൾ ചെയ്യാൻ പദ്ധതി തയ്യാറാക്കുക. നിങ്ങളുടെ ജീവിതത്തിലെ പഴയ ഓർമകളിലേക്ക് വീണ്ടും മടങ്ങും. മുമ്പ് വളരെ ആസ്വദിച്ച് ചെയ്ത ചില കാര്യങ്ങൾ ചെയ്യും. ഒരു പുതിയ വെല്ലുവിളി ജീവിതത്തിൽ തേടിയെത്തും. അതിൻെറ തിരക്കിലേക്ക് വൈകാതെ പോകാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം – ഒരു തൂവാല.
കർക്കിടകം രാശി- ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ മുമ്പ് ചെയ്ത ചില നിർണായക കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തും. ജോലിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ സമയം മാറ്റിവെക്കുക. വ്യത്യസ്തമായ ഒരു പണിയിടം വീട്ടിൽ ഉണ്ടാക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് എത്രയും പെട്ടെന്ന് ഉണ്ടാക്കുക. ഭാഗ്യ ചിഹ്നം – സൂര്യകാന്തിപ്പൂവ്.
ചിങ്ങം രാശി- ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനോ സംഭാവന നൽകുന്നതിനോ ഉള്ള അവസരം നിങ്ങൾക്ക് ലഭിക്കും. വീട്ടിൽ എന്തെങ്കിലും തർക്കത്തിൻെറ ഭാഗമാവുന്നുവെന്ന് തോന്നുന്നുവെങ്കിൽ അതിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക. നിങ്ങളുടെ കുട്ടികൾ നിങ്ങൾക്കായി വളരെ നല്ലൊരു കാര്യം ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. ഭാഗ്യചിഹ്നം – ഒരു ജോഡി ചെരിപ്പുകൾ.
കന്നി രാശി- ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: പ്രാക്ടിക്കലായി കാര്യങ്ങൾ ചെയ്യുമ്പോൾ അതിൻെറതായ ഭവിഷ്യത്തുകളും നേരിടേണ്ടി വരും. നിങ്ങളുടെ പെരുമാറ്റം വളരെ അടുപ്പമുള്ള ഒരാളെ വേദനിപ്പിക്കും. ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു പുതിയ ജോലിക്രമം ഇന്ന് തയ്യാറാക്കൻ ശ്രമിക്കാവുന്നതാണ്. ഭാഗ്യചിഹ്നം – ഒരു സെറാമിക് പാത്രം.
തുലാം രാശി- സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: മനസ്സിൽ ഏറെക്കാലമായി ഭയമുളവാക്കി നിന്നിരുന്ന ഒരു കാര്യം എന്നെന്നേക്കുമായി അവസാനിച്ചെന്ന വാർത്ത സന്തോഷം പകരും. നിങ്ങൾ സാധാരണഗതിയിൽ എപ്പോഴും അവഗണിക്കാറുള്ള ഒരാളെ കണ്ട് സംസാരിക്കാൻ സമയം കണ്ടെത്തും. ശരീരത്തിലെ ചെറിയ ഒരു പോറലോ അല്ലെങ്കിൽ സ്കിൻ അലർജിയോ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കും. ഭാഗ്യചിഹ്നം – ഒരു മെഴുകുതിരി സ്റ്റാൻറ്.
വൃശ്ചിക രാശി- ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളെക്കുറിച്ച് ചില അഭ്യൂഹങ്ങൾ പലയിടത്തും പരക്കുന്നുണ്ടായിരിക്കും. ഒടുവിൽ അപ്രതീക്ഷിതമായി ഒരാളിൽ നിന്ന് ഇത് നിങ്ങളുടെ അടുത്തുമെത്തും. മുമ്പ് നിങ്ങൾക്ക് ലഭിച്ച ഒരവസരം തിരിച്ച് വരും. കുട്ടികളുടെ കാര്യത്തിൽ സാധാരണ കാണിക്കുന്നതിനേക്കാൾ ശ്രദ്ധ കൊടുക്കുക. ഭാഗ്യചിഹ്നം: ഒരു പൂന്തോട്ടം.
ധനു രാശി- നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: മുമ്പുണ്ടായിരുന്ന ഒരു സുഹൃദ് ബന്ധം തിരിച്ച് പിടിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ചെയ്യുന്നതാണ് നല്ലത്. ദിവസവും ചെയ്യുന്നത് പഴയ കാര്യങ്ങൾ തന്നെയാണെങ്കിലും ഇന്ന് നിങ്ങൾക്ക് അവയിൽ പുതിയ ഉൻമേഷം തോന്നും. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. വ്യായാമത്തിലും ഭക്ഷണക്രമത്തിലും പുതിയ പദ്ധതികൾ തയ്യാറാക്കുക. ഭാഗ്യചിഹ്നം – പുഷ്യരാഗം.
മകരം രാശി- ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: എല്ലാ ദിവസവും നിങ്ങൾക്ക് പുതിയ തുടക്കം ലഭിച്ചെന്ന് വരില്ല. എന്നാൽ അതിൽ നിരാശ തോന്നേണ്ട കാര്യമില്ല. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഇത് വരെ ചെയ്ത രീതിയിൽ നിന്ന് മാറ്റി ചെയ്യാൻ നിങ്ങൾക്ക് താൽപര്യം തോന്നും. അതിനുള്ള പദ്ധതികൾ ഇന്ന് തന്നെ തയ്യാറാക്കിയേക്കും. നിങ്ങളുടെ ഇത് വരെയുള്ള കാഴ്ചപ്പാടുകൾ പലതും മാറ്റുന്നതിനുള്ള ദിവസമാണിത്. ഭാഗ്യചിഹ്നം – ഒരു ആൽമരം.
പണവും അധികാരവും നേടാനുള്ള നിങ്ങളുടെ കഠിനാധ്വാനം വിജയം കാണും; സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ അനുകൂല ദിനം; ഈ ദിവസങ്ങളില്‍ ജനിച്ചവര്‍ അറിയാന്‍
കുംഭം രാശി- ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ വിശ്രമിക്കാൻ ആഗ്രഹിക്കുന്ന ദിവസമാണ്. എന്നാൽ വിശ്രമത്തിനൊപ്പം നിങ്ങളുടെ ജീവിതരീതിയിൽ മാറ്റം വരുത്താൻ ശ്രമിക്കുക. ആരോഗ്യത്തിലും ഭക്ഷണക്രമത്തിലും ശ്രദ്ധ കൊടുക്കുക.
ആരോടെങ്കിലും കടം ചോദിക്കുന്നത് നല്ലതായിരിക്കില്ല. ഇന്നത്തെ ദിവസം ലോൺ എടുക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. സ്വയം നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. ഭാഗ്യചിഹ്നം – ഒരു ചുവന്ന റോസാപ്പൂവ്.
മീനം രാശി- ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഏറെ സമയമായി നിങ്ങൾ ഒരു ക്രിയാത്മക പ്രതികരണത്തിന് കാത്തിരിക്കുന്നുവെങ്കിൽ അത് ഗുണകരമായി മാറില്ല. മോശം പ്രതികരണത്തെ പെട്ടെന്ന് തന്നെ മറന്ന് കളയുക.
നിങ്ങളുടെ പ്രവൃത്തികളുമായി മുന്നോട്ട് പോവുക. ഓരോ സാഹചര്യത്തിൽ നിന്നും നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തുന്നത് നല്ലതായിരിക്കും.
അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ ഇന്ന് നിങ്ങളെ തേടിയെത്തും. അത് വലിയ സന്തോഷം പകരുകയും ദിവസം കൂടുതൽ മനോഹരമാക്കുകയും ചെയ്യും. ഭാഗ്യചിഹ്നം – രണ്ട് താറാവുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക