സൂപ്പര്‍ താര ചിത്രങ്ങൾ തിയറ്ററുകളിലേക്ക്. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വവും കമല്‍ കെ എം സംവിധാനം ചെയ്ത പടയും ഒക്കെ എത്തിയ മാര്‍ച്ച് ആദ്യ രണ്ട് വാരങ്ങള്‍ക്കു ശേഷം പ്രധാന റിലീസുകള്‍ ഇപ്പോഴാണ്.
റംസാന് നോമ്പ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് പെരുന്നാള്‍ റിലീസുകളായി തിയറ്ററുകളില്‍ എത്തുന്നത്.
ഡിജോ ജോസ് ആന്റണിയുടെ പൃഥ്വിരാജ് ചിത്രം ജന ഗണ മന , സത്യന് അന്തിക്കാടിന്റെ ജയറാം- മീര ജാസ്മിന് ചിത്രം മകള്‍, മമ്മൂട്ടിയുടെ കെ മധു ചിത്രം സിബിഐ 5 ദ് ബ്രെയിന്‍ എന്നിവയാണ് അവ. ഈ ചിത്രങ്ങളുടെയെല്ലാം അഡ്വാന്‍ഡ് ടിക്കറ്റ് റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്.
ഇതില്‍ ജന ഗണ മനയാണ് ആദ്യം എത്തുക. 28ന് ആണ് റിലീസ്. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡിജോ ജോസ് ആന്റണിയാണ് സംവിധായകന്.
2021 ജനുവരിയില്‍ പ്രോമോ പുറത്തെത്തിയ സമയത്ത് ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. ഷാരിസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക