ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ സംവിധായികയാണ് സുധ കൊങ്കാര. ഇരുതി സുട്രു, സൂരറൈ പോട്ര് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്താണ് സുധ ഇന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.
മണി രത്നത്തിന്റെ അസിസ്റ്റര്‍ ഡയറക്ടറായി സിനിമാ കരിയര്‍ ആരംഭിച്ച സുധ കൊങ്കര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏഴ് സിനിമകള്‍ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. സൂരറൈ പോട്ര് സിനിമയുടെ ഹിന്ദി റീമേക്ക് ഒരുക്കുകയാണ് താരം.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയെ കുറിച്ച് പറയുകയാണ് സുധ കൊങ്കരയിപ്പോള്. തനിക്കേറ്റവും ഇഷ്ടമുള്ള നടി ഉര്‍വശിയാണെന്നാണ് സുധ കൊങ്കാര പറയുന്നത്. അവരുടെ മലയാളം സിനിമകളെല്ലാം താന്‍ കണ്ടിട്ടുണ്ടെന്നും സുധ പറഞ്ഞു.
സിനിമാ വികടന് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു സുധ ഇക്കാര്യം പറഞ്ഞത്. ഉര്‍വശിയെ ഇമോഷണല്‍ റോളില്‍ സൂരറൈ പോട്രില്‍ കണ്ടു, അങ്ങനെയൊരു റോളിലേക്ക് കൊണ്ടുവരണമെന്ന് ചിന്ത എങ്ങനെയുണ്ടായി എന്ന ചോദ്യം അവതാരകന് ചോദിച്ചിരുന്നു.
ഇതിന് മറുപടി പറയുന്നതിനിടയിലാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി ഉര്‍വശിയാണെന്ന് സുധ കൊങ്കര പറഞ്ഞത്. ‘ഉര്‍വശി മാമിന്റെ വലിയ ഫാനാണ് ഞാന്‍. ഇന്ന് ഏറ്റവും ഇഷ്ടമുള്ള നടി ആരാണെന്ന് ചോദിച്ചാല്‍ ഉര്‍വശി മാമിന്റെ പേരേ ഞാന്‍ പറയൂ.
ചെറിയ പ്രായം മുതലേ അവരെ എനിക്ക് ഇഷ്ടമാണ്. ദ്രോഹി എന്ന സിനിമയിലെ അമ്മയുടെ കഥാപാത്രം ചെയ്യാനായി ഞാന്‍ ഉര്‍വശി മാമിനെ വിളിച്ചിരുന്നു. അപ്പോള്‍ പ്രഗ്നന്റ് ആയിരുന്നത് കൊണ്ട് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ആ കഥാപാത്രത്തിന്റെ ഡബ്ബിംഗ് ഉര്‍വശി മാമാണ് ചെയ്തത്.
അന്നു മുതല്‍ എനിക്കവരെ അറിയാം. അവര്‍ മികച്ച അഭിനേത്രിയാണ്. അവരുടെ എല്ലാം മലയാള സിനിമയും ഞാന്‍ കണ്ടിട്ടുണ്ട്. തമിഴിലാണ് അവര്‍ ഇമോഷണല്‍ റോളുകള്‍ ചെയ്യാതെയുള്ളൂ.മലയാളത്തില്‍ നിരവധി ഇമോഷണല്‍ റോള്‍ ചെയ്തിട്ടുണ്ടെന്നും’ സുധ പറഞ്ഞു.
അതേസമയം സുരറൈ പോട്ര് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സൂര്യയെ നായകനാക്കി വീണ്ടും ഒരു സിനിമ ഒരുക്കുമെന്ന് സുധ അറിയിച്ചിരുന്നു. ഇതും യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാകും എന്ന് സുധ അറിയിച്ചിരുന്നു. കെ.ജി.എഫ് നിര്‍മിച്ച ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ നിര്‍മാണം
പ്രതികരിക്കാൻ ഇവിടെ എഴുതുക