പത്തനാപുരം: കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ലെന്ന പേരില്‍ പമ്പ് ജീവനക്കാരന് മര്‍ദനം. ഇന്നലെ രാത്രിയാണ് സംഭവം. യുവാവിന്റെ മര്‍ദിച്ച 58 കാരനായ പമ്പ് ജീവനക്കാരന് ബാബു തല്‍ക്ഷണം ബോധ രഹിതനായി.
സംഭവത്തില്‍ പാതിരിക്കല്‍ സ്വദേശി സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം.
രാത്രിയില്‍ ബൈക്കില്‍ പമ്പിലെത്തിയ സുരജ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ അടുത്തിടെയുള്ള നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാരന് പെട്രോള്‍ നല്‍കിയില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കമുണ്ടാവുകയും സൂരജ് ബാബുവിനെ മര്‍ദിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക