ലോകത്തെ അഞ്ചാമത്തെ ശതകോടീശ്വരനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഗൗതം അദാനിയുടെ ഈ മുന്നേറ്റം വാറൻ ബഫറ്റിനെ മറികടന്നുകൊണ്ടാണ്.
രാത്രിയിൽ തൈര് കഴിക്കരുത്..! എന്തുകൊണ്ടെന്ന് അറിയണ്ടേ..?
ബഫറ്റിന്റെ ആസ്തിയായ 121.7 ബില്യൺ യുഎസ് ഡോളർ എന്നതാണ് ഗൗതം അദാനി മറികടന്നിരിക്കുന്നത്. 123.7 ബില്യൺ യുഎസ് ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി.
അക്ഷയ ത്രിതീയ നാളിൽ എന്തെല്ലാം ചെയ്യാം… ചെയ്യാതിരിക്കേണ്ടവ എന്തൊക്കെ.. അറിയാം..
സ്പേസ് എക്സ് ടെസ്ല മേധാവി എലോൺ മസ്ക് (269.7 ബില്യൺ ഡോളർ), ആമസോൺ മേധാവി ജെഫ് ബെസോസ് (170.2 ബില്യൺ ഡോളർ), എൽഎംവിഎച്ച് ഉടമ ബെർണാഡ് അർനോൾട്ട് (167.9 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് (130.2 ബില്യൺ ഡോളർ), എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിൽ ഉള്ളത്. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി എട്ടാം സ്ഥാനത്താണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക