കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും പ്രമുഖ സമൂഹ മാധ്യമങ്ങളിലൊന്നായ ട്വിറ്റർ ഇപ്പോൾ മസ്കിന് സ്വന്തമാണ്. ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത തന്റെ ആഗ്രഹവും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ഉത്തമമായത് ആയുർവേദം..
കൊക്കക്കോളയാണ് ഇലോൺ മസ്കിന്റെ അടുത്ത ലക്ഷ്യം. കൊക്കക്കോള വാങ്ങുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മസ്ക് ട്വീറ്റ് ചെയ്തു. ഇക്കാര്യം ഇതിനോടകം തന്നെ 1,45,000ലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു.
തരംഗമാകാൻ വണ്‍പ്ലസ്, ഉടൻ വിപണിയിലെത്താനൊരുങ്ങി വണ്‍പ്ലസ് എയിസ്
മസ്ക് ട്വിറ്റർ സ്വന്തമാക്കിയത് 44 ബില്യൺ ഡോളറിനാണ്. അതേസമയം, കൊക്കക്കോള സ്വന്തമാക്കണമെന്ന മസ്കിന്റെ ട്വീറ്റിനെ എത്രത്തോളം ഗൗരവത്തോടെ കാണണം എന്നുള്ള സംശയത്തിലാണ് ആളുകൾ.
കാരണം, നേരത്തെ ‘ഞാൻ മക്ഡൊണാൾഡ് വാങ്ങി ഐസ്ക്രീം മെഷീനുകളെല്ലാം ശരിയാക്കാൻ പോകുന്നു’ എന്ന് ട്വീറ്റ് ചെയ്തിരുന്ന മസ്ക് പിന്നീട് അതേ ട്വീറ്റ് പങ്കുവച്ചുകൊണ്ട് ‘എനിക്ക് അത്ഭുതങ്ങൾ ചെയ്യുവാൻ സാധിക്കില്ല’ എന്ന് പറഞ്ഞിരുന്നു. അതിനാൽ തന്നെ ചർച്ചയാകുകയാണ് മസ്കിന്റെ പുതിയ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക