ഖത്തറിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് ഒന്ന് മുതലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒൻപത് ദിവസമാണ് ഇത്തവണ അവധി നൽകിയിരിക്കുന്നത്. മെയ് ഒന്നിന് തുടങ്ങി ഒൻപതിന് അവധി അവസാനിക്കും. അമീരി ദീവാൻ ആണ് ഈദ് അവധി പ്രഖ്യാപിച്ചത്.
വാറൻ ബഫറ്റിനെ മറികടന്നു, ഗൗതം അദാനി ലോകത്തെ അഞ്ചാമത്തെ ശതകോടീശ്വരൻ
ഒൻപത് കഴിഞ്ഞ് പത്തിന് തന്നെ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളെല്ലാം പുനരാരംഭിക്കും. സർക്കാർ-പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 29, 30 വെള്ളി, ശനി ദിവസങ്ങൾ ആയതിനാൽ ഫലത്തിൽ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസമാണ് സർക്കാർ മേഖലയ്ക്ക് അവധി ലഭിക്കുക.
ട്വിറ്റർ സ്വന്തമാക്കി, ഇനി ലക്ഷ്യം കൊക്കക്കോള..!
അതേസമയം, സ്വകാര്യ മേഖലയിൽ ഈദിന്റെ ആദ്യ മൂന്ന് ദിവസമാണ് അവധി നൽകാറുള്ളത്. മാത്രമല്ല, രാജ്യത്തെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഈദ് അവധി ഖത്തർ സെൻട്രൽ ബാങ്ക് ആണ് പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക