പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ നടൻ മമ്മൂട്ടിയോട് നന്ദി പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണി.
മമ്മൂട്ടിയുടെ നരേഷനോടെ സിനിമ തുടങ്ങാന്‍ സാധിച്ചുവെന്നും ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഡിജോ ജോസ് പറയുന്നു.
‘സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ ‘ജനഗണമന’ സിനിമ തുടങ്ങാന്‍ സാധിച്ചു.
വിജയ് ബാബു ദുബായിലാണെന്ന് സ്ഥിരീകരണം; കീഴടങ്ങും എന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണർ
മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തില്‍. ഒരുപാട് സന്തോഷം’, ഡിജോ ജോസ് ആന്റണി കുറിച്ചു.
സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലാണ് നിര്‍മാണം.
പ്രൊഡക്ഷന്‍ കണ്ട്രോളര് റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന് സ്റ്റീഫന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക