തിരുവനന്തപുരം: ഉത്തരസൂചിക വിവാദത്തിൽ കടുംപിടുത്തം വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലെ ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തു.
സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും, അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കും. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നാണ് വി ശിവൻകുട്ടി നൽകുന്ന ഉറപ്പ്.
പൊതുവെ കഠിനമായിരുന്ന പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിദ്യാർത്ഥികളുടെ ആശങ്ക കൂട്ടുന്നതാണ് മൂല്യ നിർണ്ണയ വിവാദം. നിലവിലെ ഉത്തര സൂചിക ഉപയോഗിച്ചാൽ പത്തു മുതൽ ഇരുപത് മാർക്ക് വരെ വിദ്യാർത്ഥികൾക്ക് നഷ്ടം വരാൻ ഇടയുണ്ടെന്നാണ് അധ്യാപകർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക