ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ മൊത്തം 20 ലക്ഷം യൂണിറ്റ് കാർ വിൽപ്പന നടത്തിയതായി റിപ്പോര്‍ട്ട്.
രണ്ട് മില്യണ്‍ തികച്ച യൂണിറ്റ് ടൊയോട്ട ഗ്ലാൻസയാണ് എന്നും ഇത് ഉപഭോക്താവിന് കൈമാറിയെന്നും വാഹന നിർമ്മാതാക്കൾ അവകാശപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് മോഡലായ അവിന്യ പുറത്തിറക്കി
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടൊയോട്ട ഗുണനിലവാരം, ഈട്, വിശ്വാസ്യത എന്നിവയുടെ അടിത്തറ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞു.
2022-ലും അതിനുശേഷവും പുതിയ സെഗ്മെന്റുകളും പുതിയ വിപണികളും പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം വരും ദിവസങ്ങളിലും ഈ മുന്നേറ്റം തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക