സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുൾക്ക് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
സേതുരാമയ്യരുടെ അഞ്ചാം വരവിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. മലയാളത്തിലെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും.
മെയ് ഒന്ന് ഞായറാഴ്ച(നാളെ) രാവിലെ മുതൽ മമ്മൂട്ടി ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ഞായറാഴ്ച ഒരു ചിത്രത്തിന്റെ റിലീസ് അപൂര്‍വ്വമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.
ടൊയോട്ട ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ വിറ്റത് 20 ലക്ഷം കാറുകള്‍
യൂറോപ്പിലുടനീളമുള്ള പതിനഞ്ചോളം രാജ്യങ്ങളിലാണ് നാളെ റിലീസ്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയിൽ എന്തോക്കെയാകും കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാസ്വാദകർ.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ബുർജ് ഖലീഫയിൽ പ്രമോ ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു. കൗതുകം പകരുന്ന ഈ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ മമ്മൂട്ടിയും എത്തി.
ഒപ്പം രമേശ് പിഷാരടിയും രണ്‍ജി പണിക്കരും അടക്കമുള്ള സഹതാരങ്ങളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക