തിരുവനന്തപുരം: പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധിയില്‍ നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു..
പ്ലസ് ടു മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാമ്പ് അധ്യാപകർ ബഹിഷ്കരിച്ചു. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലുമാണ് പ്രതിഷേധം.
വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു; വേണ്ടി വന്നാല്‍ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക