ലോകത്തിൽ തന്നെ ഇന്റർനെറ്റ് വിച്ഛേദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇത് നാലാം തവണയാണ് തുടർച്ചയായി തന്നെ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. 2021 ൽ ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി 106 ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്റർനെറ്റിന്റെ കാര്യത്തിൽ 106 വിച്ഛേദിക്കലുകളാണ് ഇന്ത്യയിൽ നടന്നിരിക്കുന്നത്.
റിമോട്ട് കണ്ട്രോളറോ എസ്ഡി കാര്‍ഡ് സ്ലോട്ടോ ഇല്ല; മിനിഡ്രോണ്‍ ‘പിക്സി’ പുറത്തിറക്കി സ്നാപ്ചാറ്റ്
ആക്സസ് നൗ, കീപ് ഇറ്റ് ഓൺ എന്നിവ ചേർന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2021ൽ 34 രാജ്യങ്ങളിലായി 182 ഇൻറർനെറ്റ് ഷട്ട്ഡൗണുകൾ ഉണ്ടായിട്ടുണ്ട്. ജമ്മു കാശ്മീരിലാണ് ഇതിലെ 85 വിച്ഛേദിക്കലുകളും നടന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ഇന്റർനെറ്റ് വിച്ഛേദിക്കലുകൾക്ക് സാങ്കേതിക, സുരക്ഷ പ്രശ്നങ്ങൾ സർക്കാറുകൾ വ്യക്തമാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഷവോമിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 5,551 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു
ഇന്ത്യ ഒന്നാം സ്ഥാനത്താണെങ്കിൽ മ്യാന്മാർ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന, ജില്ലാ തല അധികാരികൾ ഉത്തരവിട്ട ഇന്റർനെറ്റ് ഷട്ട്ഡൗൺ 1,157 മണിക്കൂർ നീണ്ടു നിന്നു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക