സ്കോഡ ഓട്ടോ ഇന്ത്യ ഏപ്രിലിൽ 5,152 യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു.
2021 ഏപ്രിലിൽ വിറ്റ 961 യൂണിറ്റുകളെ അപേക്ഷിച്ച്, 2022 മാർച്ചിലെ വിൽപ്പന പ്രകടനത്തിന് ശേഷം എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി.
ഇത് കമ്പനിക്ക് 436 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. കമ്പനിയുടെ ഏറ്റവും പുതിയ സെഡാൻ, സ്ലാവിയയും കുഷാക്ക് എസ്യുവിയും ശക്തമായ ഡിമാൻഡ് നേടിയത് തുടരുന്നു. ഇത് ഏപ്രിലിലെ വിൽപ്പനയുടെ ഏറ്റവും ഉയർന്ന വില്‍പ്പന കൈവരിക്കാന്‍ സ്കോഡയെ സഹായിച്ചു.
നെറ്റ്വർക്ക് വിപുലീകരണവും ഉപഭോക്തൃ ടച്ച് പോയിന്റുകളും വർദ്ധിച്ചതാണ് വിൽപ്പനയിലെ വർധനവിന് കാരണമെന്ന് ചെക്ക് കാർ നിർമ്മാതാവ് പറയുന്നു.
ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
വിൽപ്പനയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്താൻ ഒരു സെഡാൻ സഹായിക്കുന്നു എന്നത് സന്തോഷകരമാണെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് പറഞ്ഞു.
സ്ലാവിയ ഒരു മികച്ച വിജയമാണ് എന്നും അതേസമയം കുഷാക്ക് എസ്യുവി പുതിയ ഉടമകളെ കണ്ടെത്തുന്നത് തുടരുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക