കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. ഇടത് മുന്നണി യോഗം ചേർന്ന ശേഷമാകും തീരുമാനം അറിയിക്കുക. ഇടത് സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് നടപടിക്രമമുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. സ്ഥാനാർത്ഥിയെ കുറിച്ച് ആലോചിക്കുന്നേയുള്ളൂവെന്ന് മന്ത്രി പി രാജീവും പറഞ്ഞു. അതേസമയം, അരുൺ കുമാറിനായി എൽഡിഎഫിന്റെ ചുവരെഴുത്ത് മണ്ഡലത്തിൽ തുടങ്ങി.
തൃക്കാക്കരയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ ഇടത് മുന്നണി സ്ഥാനാർത്ഥിയാകും എന്നാണ് സൂചന. സിഐടിയു ജില്ലാ കമ്മിറ്റിയംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ് കെ എസ് അരുൺ കുമാര്‍. ഡിവൈഎഫ് ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയായ അരുൺ കുമാർ ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധിയായി ജനങ്ങൾക്ക് സുപരിചിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക