തൃശ്ശൂർ: തൃശ്ശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യൂ മന്ത്രിമാർ വിളിച്ച യോഗം രാമനിലയത്തിൽ തുടങ്ങി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികൾ, തിരുവമ്പാടി പാറമേക്കാവ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടിൽ നിന്ന് കാണാൻ കേന്ദ്ര ഏജൻസിയായ പെസോയുടെ അനുമതി തേടുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. നിയന്ത്രണങ്ങൾ പാലിക്കും. വെടിക്കെട്ട് എല്ലാവർക്കും കാണാനുള്ള സൗകര്യം വേണം.
തൃക്കാക്കരയിൽ കെ റെയിൽ പദ്ധതി വച്ച് ആദ്യ പോസ്റ്റർ പ്രചാരണം എൽഡിഎഫ് തുടങ്ങി
പൂരത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ല. പൂരത്തിന് സർക്കാർ പിന്തുണയുണ്ട് എന്നും കെ രാജൻ പറഞ്ഞു. പാറമേക്കാവ് ദേവസ്വത്തിന്റെ പൂരം സുവനിയർ റവന്യൂ മന്ത്രി കെ.രാജൻ പ്രകാശനം ചെയ്തു.
പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെയായിരുന്നു ചടങ്ങ്. പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് കെ. സതീശ് മേനോൻ, സെക്രട്ടറി ജി.രാജേഷ്, ദേവസ്വം ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക