പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ 2022 അവസാനത്തോടെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുന്നു.
രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും .
ബംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത 12 മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ നടത്താനാണ് ഫോൺ പേയുടെ നീക്കം.
ഏകദേശം 2,800ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോൺ പേ സൃഷ്ടിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക