വീട്ടകങ്ങളിൽ എപ്പോഴും അമ്മമാർ പറഞ്ഞെങ്കിലും നമ്മൾ കേട്ട ശല്യക്കാരനായിരിക്കും എലി അല്ലെ.. തേങ്ങയും മറ്റു പച്ചക്കറികളും തുണികളും അങ്ങനെ എന്തെല്ലാമാണ് എലി നശിപ്പിച്ചിരിക്കുന്നത്. എത്രതവണ ഇത് വല്ലാത്ത ശല്യമായല്ലോ എന്ന് നിങ്ങൾ എലിയെ പഴിച്ചിരിക്കും.. എലിയെ കൊല്ലാൻ എന്തെല്ലാം വഴികൾ തേടിയിട്ടുണ്ടാകും. അല്ലേ.. എന്നാൽ എലിയെ ഓടിക്കാൻ നല്ലൊരു വഴിയാണ് പറയുന്നത്. എന്താണെന്നല്ലേ..
പകുതി മുറിച്ച ഒരു പഴുത്ത തക്കാളി വീട്ടിൽ ഇരിപ്പുണ്ടല്ലോ അല്ലേ. എലിക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണ വസ്തുക്കളിൽ ഒന്നാണിത്. എന്നാൽ, ഇത് വച്ച് തന്നെ നമുക്ക് എലിയെ ഓടിക്കാവുന്നതാണ്.
പഴയ കാവിനിലം ന്യൂജെൻ ആയി! കേരളത്തിൽ ട്രെൻഡായി ഓക്സൈഡ് ഫ്ലോറിങ്
തക്കാളിയിൽ അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന മുളകുപൊടി ഇല്ലേ, അതെടുത്തു കുറച്ച് വിതറുക. നല്ല കട്ടിയിൽ വിതറണം. ഇതിന്റെ മുകളിലായി കുറച്ച് ചക്കര പൊടിച്ച് വക്കുക. പരത്തി വയ്ക്കുന്നതാണ് നല്ലത്. ഇതിനു ശേഷം എലികൾ വരാൻ സാധ്യതയുള്ളിടത്ത് കൊടുവയ്ക്കാം.
മുളകുപൊടി കൂടുതൽ ഉപയോഗിക്കേണ്ടതാണ്. ചക്കരയ്ക്ക് പകരം എലികൾക്ക് ഇഷ്ടപ്പെട്ട മൊറ്റൊന്നായ തേങ്ങാപൂളും വയ്ക്കാവുന്നതാണ്. മുളകുപൊടി കാരണം പിന്നീട് എലികൾ വരാനുള്ള സാധ്യത കുറവാണ്.
വേനല്‍ച്ചൂടില്‍ തിളങ്ങുന്ന ചര്‍മ്മത്തിന് തൈരിലുണ്ട് ഒറ്റമൂലി
തേങ്ങാപ്പൂൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ ശ്രദ്ധിക്കേണ്ടത് അതുമാത്രമായി കടിച്ചു തിന്നാനുള്ള തരത്തിൽ വയ്ക്കരുത് എന്നതാണ്. കാട്ടിയില്ലാതെ പരത്തി വച്ചിരിക്കുന്ന രീതിയിൽ വേണം തേങ്ങാപ്പൂൾ വയ്ക്കുവാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക