ഇത്തവണ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. ചൈനയിലായിരുന്നു ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ നടക്കാനിരുന്നത്. സെപ്റ്റംബർ പത്ത് മുതൽ 25 വരെയാണ് ചൈനയിൽ വച്ച് ഏഷ്യൻ ഗെയിംസ് നടത്തുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചൈനയിലുള്ള സ്ഥിതി വച്ച് ഏഷ്യൻ ഗെയിംസ് അവിടെ നടത്താനാകില്ല എന്നാണ് വിവരം.
നിലവിൽ ചൈനയിൽ കോവിഡ് വ്യാപനം വീണ്ടും തുടരുന്ന സ്ഥിതിയാണുള്ളത്. അതേസമയം, ഏഷ്യൻ ഗെയിംസിന്റെ പുതുക്കിയ തീയതി അറിയിച്ചിട്ടില്ല. അടുത്ത വർഷത്തേക്കാകും ഗെയിംസ് നടത്തുകയെന്നും സൂചനകൾ വരുന്നുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക