സഞ്ചാരികളെ അദ്ഭുതപ്പെടുത്തി സമുദ്ര നിരപ്പിൽനിന്ന് 5600 അടി ഉയരത്തിലുള്ള ഖേച്റിയോപാൽ തടാകം. വൃക്ഷ നിബിഡമായ പ്രദേശത്ത് സ്ഥിതി ചെയ്തിട്ടും ഒരില പോലും വെള്ളത്തിലില്ല .
തടാകത്തിൽ ഇലകൾ വീണുകിടക്കാൻ ഇവിടുത്തെ പക്ഷികൾ സമ്മതിക്കില്ലെന്നും അവ തടാകത്തിൽ വീഴുന്ന ഇലകൾ ഉടനെതന്നെ കൊത്തി എടുത്തു കളയുന്നതാണെന്നും നാട്ടുകാർ വിശ്വസിക്കുന്നു. സിക്കിമിലെ ഖേചിയോ പാൽഡ്രി മലനിരകളിലെ തടാകമാണ് ഖേച്റിയോപാൽ തടാകം.
ചുമരുകളിൽ ക്ഷേത്രത്തിൽ ബലി കൊടുത്ത മൃഗങ്ങളുടെ കൊമ്പുകൾ; മണാലിയിൽ സ്ഥിതിചെയ്യുന്ന ഹിഡിംബ ദേവി ക്ഷേത്രത്തിലേക്ക് ഒരു യാത്ര
പെല്ലിങ്ങിൽ നിന്നുള്ള ഒരു ഏകദിന യാത്രയായിട്ടാണ് സഞ്ചാരികൾ ഖേചിയോപാൽ തടാകത്തിലേക്കു പോകാറുള്ളത്. ദരാപ് വില്ലേജ്, റിംബി വെള്ളച്ചാട്ടം എന്നിവയും ഈ റൂട്ടിലെ കാഴ്ചകളിൽ പെടുന്നു.
പക്ഷിനിരീക്ഷണത്തിന് പേരുകേട്ട സ്ഥലമാണ് തടാകതീരം. വടക്കു കിഴക്കൻ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന സവിശേഷമായ ഒട്ടേറെ സസ്യജാലങ്ങളും ഈ പരിസരത്തു കാണപ്പെടുന്നു.
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന് 147 കി മീ പടിഞ്ഞാറ് ഡെമാസങ് താഴ്വരയിലാണ് ഖേചിയോപാൽ തടാകം. പെല്ലിങ് ആണ് സമീപ നഗരം.
സമുദ്ര നിരപ്പിൽനിന്ന് 5600 അടി ഉയരത്തിലുള്ള തടാകത്തെ ഹിന്ദു, ബുദ്ധമത വിശ്വാസികൾ പരിപാവനമായിട്ടാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക