മുൻനിര ബ്രാൻഡ് ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റ് നിയോ 6 എസ്ഇ ചൈനയില് അവതരിപ്പിച്ചു. നിയോ 6 സീരീസിലെ രണ്ടാമത്തെ സ്മാർട് ഫോണാണ് ഐക്യൂ നിയോ 6 എസ്ഇ.
നിയോ 6 എസ്ഇയിൽ സ്നാപ്ഡ്രാഗൺ 870 ആണ് പ്രോസസർ. ഇത് ഈ സെഗ്മെന്റിൽ ലഭ്യമായ ഏറ്റവും വേഗമേറിയ ചിപ്സെറ്റുകളിൽ ഒന്നാണ്.
1080 x 2400 പിക്സൽ റെസലൂഷനോട് കൂടിയ 6.62 ഇഞ്ച് ഫുൾ എച്ച്ഡി+ ഇ4 അമോലെഡ് ഡിസ്പ്ലേയാണ് ഐക്യൂ നിയോ 6 എസ്ഇ അവതരിപ്പിക്കുന്നത്.
120Hz ആണ് സ്ക്രീനിന്റെ റിഫ്രഷ് റേറ്റ്. സെൽഫി ക്യാമറയ്ക്കായി ഫോണിന്റെ മുകളിലെ മധ്യഭാഗത്ത് ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്. നിയോ 6 എസ്ഇയുടെ ഡിസ്പ്ലേയ്ക്ക് 1300 നിറ്റ്സ് പീക്ക് ആണ് ബ്രൈറ്റ്നസ്.
ഗ്രാഫിക്സിനായി അഡ്രിനോ 650 ജിപിയുവുമായി ഒക്ടാ കോർ പ്രോസസർ ജോടിയാക്കിയിരിക്കുന്നു. 4700 എംഎഎച്ച് ആണ് ബാറ്ററി. 80W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഫോണിനൊപ്പം ചാർജറും നൽകുന്നുണ്ട്.
നിയോ 6 എസ്ഇയുടെ പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. 64എംപി പ്രധാന ക്യാമറ സെൻസറാണ് ഉള്ളത്. പ്രാഥമിക ക്യാമറ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയ്ക്കുന്നു.
സിട്രോണിന്റെ ചെറു എസ്യുവി സി3 ഉടൻ വിപണിയിൽ
8എംപി അൾട്രാവൈഡ് ക്യാമറയും 2എംപി മാക്രോ സെൻസറും ഇതോടൊപ്പമുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി ഫോണിന് 16 എംപി മുൻ ക്യാമറയുണ്ട്. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ബോക്സിലാണ് ഐക്യൂ നിയോ 6 എസ്ഇ പ്രവർത്തിക്കുന്നത്.
ഐക്യൂ നിയോ 6 എസ്ഇ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന്റെ വില 1999 യുവാൻ ആണ് (ഏകദേശം 23,000 രൂപ).
8 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷനും ഉണ്ട്. ഇതിന്റെ വില 2299 യുവാൻ (ഏകദേശം 26,500 രൂപ) ആണ്. 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷൻ 2499 യുവാനും ലഭ്യമാണ് (ഏകദേശം 28,800 രൂപ).
പ്രതികരിക്കാൻ ഇവിടെ എഴുതുക