സിട്രോണിന്റെ ചെറു എസ്യുവി സി3 ഉടൻ വിപണിയിൽ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച എസ്യുവി അടുത്തമാസം തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
4 മീറ്ററിൽ താഴെ നീളവും എസ്യുവി സ്റ്റൈലുമുള്ള ഹാച്ച്ബാക് സി 3, ഇന്ത്യയേയും തെക്കേ അമേരിക്കൻ രാജ്യങ്ങളേയും ലക്ഷ്യമിട്ട് നിർമിക്കുന്ന 3 മോഡലുകളിൽ ആദ്യത്തേതാണ്.
കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാനമായി ഇഗ്നിസ്, പഞ്ച് എന്നീ വാഹനങ്ങളുമായിട്ടാകും സി 3 മത്സരിക്കുക.
മത്സരക്ഷമതയുള്ള വിലയുമായായിരിക്കും വാഹനം ഇന്ത്യയിലെത്തുക എന്നാണ് സി 3 അവതരിപ്പിച്ചുകൊണ്ട് സിട്രോൻ അറിയിച്ചത്. അഞ്ചു ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ ഇന്ത്യൻ വില ആരംഭിക്കുന്നത്.
പുതിയ 2022 KTM RC 390 ഇന്ത്യൻ വിപണിയിൽ പ്രഖ്യാപിച്ച് ബജാജ് ഓട്ടോ
രാജ്യാന്തര വിപണിയിലെ സി 3യുടെ പകരക്കാരനല്ല ഈ വാഹനമെന്നും ഇന്ത്യയും തെക്കേ അമേരിക്കൻ രാജ്യങ്ങളും ലക്ഷ്യമിട്ട് നിർമിക്കുന്ന 3 മോഡലുകളിൽ ആദ്യത്തേതാണിതെന്നുമാണ് സിട്രോൻ അറിയിച്ചത്.
3.98 മീറ്റർ നീളം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന ബോണറ്റ്, ഉയർന്ന ഡ്രൈവിങ് സീറ്റ് എന്നിങ്ങനെയുള്ള എസ്യുവി സവിശേഷതകളും മനോഹരമായ ഡാഷ്ബോർഡ്, ഫ്ക്സഡ് മൊബൈൽ ഹോൾഡർ, 10 ഇഞ്ച് ടച്സ്ക്രീൻ അടക്കമുള്ള ആധുനിക ഇൻഫൊടെയ്ൻമെന്റ്– കണക്ടിവിറ്റി സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് സി3 എത്തുന്നതെന്ന് സിട്രോൻ സിഇഒ വിൻസന്റ് കോബീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക