വെള്ളത്തിനടിയിലേക്ക് ഊളിയിടുന്ന സ്വര്‍ണക്കട്ടി മത്സ്യം. വടക്കൻ കലിഫോർണിയയുടെ തീരത്തിനു സമീപം കണ്ട അപൂർവദൃശ്യത്തിൽ അദ്ഭുതപ്പെട്ടുനിൽക്കുകയാണ് ശാസ്ത്രജ്ഞർ.
അത്യപൂർവമായി മാത്രം കാണപ്പെടുന്ന ആഴക്കടൽ മത്സ്യമായ ഹൈഫിൻ ഡ്രാഗൺഫിഷ് ആണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ബാത്തോഫിലസ് ഫ്ലെമിംഗി എന്നും പേരുള്ള ഡ്രാഗൺഫിഷിന്റെ വിഡിയോദൃശ്യങ്ങൾ കലിഫോർണിയയിലെ മോണ്ട്റി ബേയ്ക്കു സമീപത്തു നിന്നുമാണ് ലഭിച്ചതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ആഴക്കടലിലെ വേട്ടക്കാരനാണ് ഈ മത്സ്യം.
റോബട്ടിക് ഡ്രോണുകൾ ഉപയോഗിച്ചാണു ഗവേഷകർ വിഡിയോ പിടിച്ചത്. ഡ്രാഗൺഫിഷുകൾ തന്നെ പലതരമുണ്ട്. ഇതിൽ ഈ വിഭാഗം മീനുകൾ വളരെ കുറവായി മാത്രമാണ് കാണപ്പെടുന്നത്. 16.5 സെന്റിമീറ്റർ വരെ നീളമുള്ള ഈ മത്സ്യത്തിന്റെ ചിറകുകൾ സവിശേഷരൂപമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക