ആഗ്രയിലെ താജ്മഹൽ നിർമ്മിച്ചത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചുകൊണ്ടാണെന്ന് അവകാശ വാദം. ശിവക്ഷേത്രം പൊളിച്ചാണോ താജ്മഹൽ നിർമ്മിച്ചത് എന്നത് പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചിലാണ് ബിജെപി നേതാവ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
താജ്മഹലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെടുത്തുക്കൊണ്ട് ചരിത്ര സത്യങ്ങള്‍ വെളിപ്പെടുത്തുന്നതിനായി അന്വേഷണസമിതിയെ രൂപവത്കരിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്താണ് വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിച്ചുവച്ചത്.
മാഗി കൊണ്ട് പിസ! മാഗി പിസ തയ്യാറാക്കിയാലോ?
രാജാ പരമര്‍ദി ദേവ് എ.ഡി 1212ല്‍ തേജോ മഹാലയ ക്ഷേത്രം നിര്‍മിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമര്‍ശിക്കുന്നുണ്ടെന്നും പിന്നീട് ഈ ക്ഷേത്രം ജയ്പൂര്‍ മഹാരാജാവായിരുന്ന രാജ മാന്‍ സിങ്ങിന് അവകാശമായി ലഭിച്ചതായും ഹർജിക്കാരന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ രുദ്ര വിക്രം സിങ് പറയുന്നു.
പല പുസ്തകങ്ങളിലും ഷാജഹാന്റെ ഭാര്യയുടെ പേര് മുംതാസ് മഹലല്ലെന്നും പകരം മുംതാസ്-ഉല്-സമാനി എന്നാണെന്നും ഒരു ശവകുടീരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ 22 വര്‍ഷമെടുത്തുവെന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക