ശക്തമാകുകയാണ് അസാനി ചുഴലിക്കാറ്റ്. ഈ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന അതിതീവ്ര ന്യൂനമർദമായ അസാനി മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തിയിരുന്നു. പക്ഷെ നേരത്തെ തന്നെ ചുഴലിക്കാറ്റ് രൂപപെടുകയായിരുന്നു.
മാഗി കൊണ്ട് പിസ! മാഗി പിസ തയ്യാറാക്കിയാലോ?
ഇതോടെ സംസ്ഥാനത്താകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റും ഉണ്ടാകുവാനുള്ള സാധ്യതയും ഉണ്ട്. മെയ് പത്തോടെ ആന്ധ്രാ – ഒഡീഷ തീരത്തേക്ക് അസാനി ചുഴലിക്കാറ്റെത്തുമെന്നും നിഗമനമുണ്ട്. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക