പിതാവ് ബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് മകൾ. സമൂഹമാധ്യമങ്ങളിലൂടെ പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു പെൺകുട്ടി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവമുണ്ടായത്.
പതിനെട്ടുവയസാണ് പെൺകുട്ടിക്ക്. അൻപത് വയസുകാരനായ പിതാവ് ഭീഷണിപ്പെടുത്തുന്നതും ബലാത്സംഗം ചെയ്യുന്നതും രഹസ്യ ക്യാമറയിലൂടെ പകർത്തിയ മകൾ തുടർന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. വീഡിയോ വന്നതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക