ആപ്പിളിന് തിരിച്ചടി. ഉപഭോക്താക്കളുടെ പഴയ ഐഫോൺ മോഡലുകൾ മുൻകൂട്ടി അറിയിക്കാതെ മന്ദഗതിയിലാക്കിയതിന് 15 ഡോളർ വീതം നൽകാൻ ഉത്തരവ്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് നേരിടുന്ന ആപ്പിള്‍ ഇക്കാര്യത്തിൽ നേരത്തേ തന്നെ ഐഫോണ്‍ ഉപയോക്താക്കളോടു പരസ്യമായി മാപ്പു ചോദിച്ചിരുന്നു.
റീൽസിൽനിന്ന് ലക്ഷങ്ങൾ നേടാം, പുതിയ പദ്ധതിയുമായി ഫെയ്സ്ബുക്
2015-ലെ ഐഒഎസ് 9 അപ്ഡേറ്റിനു ശേഷം കമ്പനി ബോധപൂർവം ഐഫോൺ 4എസ് ഹാൻഡ്സെറ്റുകൾ മന്ദഗതിയിലാക്കിയെന്ന് ആപ്പിൾ ഉപയോക്താക്കൾ ആരോപിച്ചിരുന്നു.
ഈ കേസിൽ ആറ് വർഷം നീണ്ട ക്ലാസ് ആക്ഷൻ വ്യവഹാരം തീർപ്പാക്കാൻ ആപ്പിൾ ഒടുവിൽ സമ്മതിക്കുകയും ഓരോ ഉപയോക്താക്കൾക്കും 15 ഡോളർ നൽകാനും തീരുമാനിച്ചു.
ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും ഒരു കൂട്ടം ഐഫോൺ 4എസ് ഉപയോക്താക്കളാണ് 2015 ഡിസംബറിൽ കേസ് ഫയൽ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക