കോഴിക്കോട് : ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി കടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡിൽ ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു.17,000 രൂപ പിഴ ചുമത്തി.
ഗ്രാമ പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും പ്രവർത്തിച്ച ഓമശ്ശേരി ടൗണിലെ രണ്ട് ഹോട്ടലുകളാണ് അടപ്പിച്ചത്.
സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 40 രൂപ കുറഞ്ഞു, 37,680 രൂപയായി ഒരു പവൻ സ്വർണ്ണ വില കുറഞ്ഞു
പഴകിയ പൊറോട്ടയും ഈച്ചകൾ പൊതിഞ്ഞിരിക്കുന്ന പാകം ചെയ്ത ഇറച്ചിയും പഴകിയ ചപ്പാത്തിയും, ഇറച്ചി ഫ്രൈയും, പഴകിയ മാംസവും കണ്ടെത്തി വിൽപ്പന തടഞ്ഞു
ദുർഗന്ധം വമിക്കുന്ന ഫ്രീസറിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ അധികവും സൂക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക