ദുബായ്: അറേബ്യൻ ഭാഗ്യദേവത രണ്ടാം തവണയും മലയാളിയെ കടാക്ഷിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ സുനിൽ ശ്രീധരന് വീണ്ടും ഒന്നാം സമ്മാനം ലഭിച്ചു.
2019 സെപ്റ്റംബറിൽ നടന്ന നറുക്കെടുപ്പിലും ഇദ്ദേഹത്തിനായിരുന്നു ഒന്നാം സമ്മാനം. ദുബായ് വിമാനത്താവളത്തിൽ ഇന്നു നടന്ന നറുക്കെടുപ്പിലാണ്സുനിൽ ശ്രീധരന് ഒരു ദശലക്ഷം യുഎസ് ഡോളർ (ഏതാണ്ട് ഏഴു കോടി 70 ലക്ഷത്തിലേറെ രൂപ) വീണ്ടും സമ്മാനമായി ലഭിച്ചത്.
55കാരനായ സുനിലിന് ഇതിനു മുൻപ് 2019 സെപ്റ്റംബറിലും ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനം ലഭിച്ചിരുന്നു. അതിനു ശേഷം 2020 ഫെബ്രുവരിയിൽ നടന്ന നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറും സമ്മാനമായി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക