തൃശൂര്‍: പൂരപ്പറമ്പിൽ നിന്നും പിടിച്ചെടുത്ത വി ഡി സവര്‍ക്കറുടെ ചിത്രമുള്ള ബലൂണുകള്‍ കുടമാറ്റസമയത്ത് ആകാശത്തേക്ക് പറത്താൻ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തല്‍.
സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ എസ് ഐയുടേയും സിഐയുടേയും സാന്നിധ്യത്തില്‍ ബലൂണുകള്‍ പിടിച്ചെടുക്കുകയായിരുന്നു.
19കാരിയായ നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ; രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലർച്ചെ രണ്ടിനു വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് മൊഴി
ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ പടമുളള എയര്‍ബലൂണുകളും മാസ്കും പൊലീസ് കണ്ടെടുത്തത്.
കണ്ടെടുത്ത ബലൂണുകളെല്ലാം പൊലീസ് നശിപ്പിച്ചു. സംഭവത്തില്‍ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന് സിജെയെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക