നെന്മാറ: 19കാരിയായ നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. തേവർമണി അയ്യപ്പൻപാറ സുധാകരന്റെ ഭാര്യ സുവർണയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറു മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.
രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലർച്ചെ രണ്ടിനു വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് ഇൻസ്പെക്ടർ എ.ദീപകുമാർ പറഞ്ഞു.
ഇതിനു മുൻപും രണ്ടു തവണ സുവർണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുവർണ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ഒരു വര്‍ഷത്തിലധികം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത് ഒന്‍പതു മക്കളടങ്ങുന്ന കുടുംബത്തിന്റെ നാഥനെ; ഷാബാ ഷരീഫിനെ രോഗാവസ്ഥയിലായിട്ടും മൈസുരുവിലെ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുടുംബം
തൂങ്ങിമരിച്ചതാണെന്നും ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സുവർണയുടെ വീട്ടുകാർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക