കൊല്ലം: കൊട്ടിയത്ത് 60 അടി താഴ്ചയുള്ള കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീറിനെയാണ് കണ്ടെത്തിയത്.
ബുധനാഴ്ച കൊട്ടിയം പുഞ്ചിരി ചിറയിലെ ഒരു കിണറ്റില്‍ റിംഗ് ഇറക്കുന്നതിനിടെയാണ് സുധീര്‍ കുടുങ്ങിയത്. സുധീറിനെ കണ്ടെത്താന്‍ സമാന്തരമായ മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും പങ്കാളികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക