തിരുവനന്തപുരം: ആഴിമലത്തീരത്തെ പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് കടലിൽ വീണ്ദാരുണാന്ത്യം.
പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്റെയും ഗീതയുടെയും മകനായ എസ് ജ്യോതിഷ് (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.45- ഓടെയായിരുന്നു അപകടം.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് ആഴിമലശിവ ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടക സംഘത്തിലെ അഗമായിരുന്നു ജ്യോതിഷ്.
ക്ഷേത്ര ദർശനം നടത്തിയശേഷം കടൽ കാണുന്നതിനിടെ താഴത്തെ പാറക്കെട്ടുകളിലെത്തി സെൽഫിയെടുക്കുമ്പോൾ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടിലേക്ക് ആഞ്ഞടിച്ച തിരയടിയിൽ കടലിൽ വഴുതി വീണ് കാണാതാവുകയായിരുന്നു.
അതേസമയം, തിരയിൽപ്പെട്ട മറ്റുനാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക