സിജു വില്‍സണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് ‘വരയൻ’. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രം റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘വരയൻ’ എന്ന ചിത്രത്തിന്റെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
‘നാട് എന്റെ നാട്’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കെ എസ് ഹരിശങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ചിത്രത്തിന്റെ ഗാനരംഗം. വൈദികനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്.
പ്രേമചന്ദ്രൻ എ ജിയാണ് ചിത്രം നിര്‍മിക്കുന്നത്. സത്യം സിനിമാസാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിനു മുരളിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളര്.ജോജി ജോസഫാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക