മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിനെ തഴഞ്ഞത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
സഞ്ജുവിനൊപ്പം മറ്റൊരു സ്റ്റാര്‍ ബാറ്ററെ കൂടി സെലക്ടര്‍മാര്‍ കണ്ടില്ല എന്ന് വാദിക്കുകയാണ് ആരാധകര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിലിടം പിടിക്കാതിരുന്ന രാഹുല്‍ ത്രിപാഠിയെ പിന്തുണച്ചും ആരാധകരും മുന്‍താരങ്ങളും രംഗത്തെത്തി.
രാഹുല്‍ ത്രിപാഠിക്ക് ഇന്ത്യന്‍ ഇതിഹാസങ്ങളായ വീരേന്ദര്‍ സെവാഗ്, ഹര്ഭജന് സിംഗ് എന്നിവര്‍ പിന്തുണയറിയിച്ചു എന്നതാണ് ശ്രദ്ധേയം.
രാഹുല്‍ ത്രിപാഠി ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതായും സ്ക്വാഡില്‍ പേരില്ലാത്തത് നിരാശ നല്‍കിയെന്നും ഹര്ഭജന് ട്വീറ്റ് ചെയ്തു. ത്രിപാഠിക്ക് അവസരം നല്കാന് വൈകുന്നതിനെ വീരുവും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക