ഋതു എന്ന ശ്യാമ പ്രസാദിന്റെ ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ താരമാണ് റിമ കല്ലിങ്കൽ. എന്നാൽ വളരെ പെട്ടെന്ന് തന്നെ തന്റെ കഥാപാത്രങ്ങൾക്കൊണ്ടും നിലപാടുകൾകൊണ്ടും സിനിമാക്കകത്തും പുറത്തും ശ്രദ്ധേയയാകാൻ താരത്തിന് കഴിഞ്ഞു. മികച്ച കഥാപാത്രങ്ങളാണ് താരം സംഭാവന ചെയ്തിട്ടുള്ളത്.
ട്വല്‍ത്ത് മാന്‍ ലൊക്കേഷനില്‍ ‘ഓഡ് ഓര് ഈവന്‍’ കളിച്ച് ലാലേട്ടനും ചന്ദുനാഥും
സിനിമയ്ക്ക് പുറത്തും തന്റെ നിലപാടുകൾ ആരോടും പറയുവാൻ മടിയില്ലാത്ത താരത്തിന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും ശക്തമായ തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്നും പിന്നോട്ട് പോകുവാൻ റിമ തയ്യാറായിരുന്നില്ല. മലയാള സിനിമയുടെ മാറ്റത്തിന്റെ കാലമാണ് റീമയെ പോലുള്ള ശക്തമായ സ്ത്രീ താര സാന്നിധ്യങ്ങൾ എന്നും ആരാധകർ പറയുന്നുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പൊട്ടു തൊട്ട് അതീവ സുന്ദരിയായാണ് താരം ചിത്രത്തിലുള്ളത്. ‘പൊട്ട് തൊട്ടു. അയിനാണ്’ എന്ന തലക്കെട്ടോടു കൂടിയാണ് റിമ തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പൊട്ടുവച്ച് വെള്ള നിറത്തിലുള്ള വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏതായാലും താരത്തിന്റെ ഫോട്ടോകൾക്ക് നിരവധി കമെന്റുകളുമായാണ് ആരാധകർ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക