പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് നടി അര്‍ച്ചന കവി. ഓട്ടോയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ തടഞ്ഞു നിര്‍ത്തി പരുക്കന്‍ ഭാഷയില്‍ ചോദ്യം ചെയ്തു എന്നും അത് വളരെ അസ്വസ്ഥതയുണ്ടാക്കി എന്നുമാണ് നടി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ‘എന്തിനാണ് വീട്ടില്‍ പോകുന്നത് എന്ന് ചോദിച്ചു ‘ ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റ് ആണോ എന്നും നടി കുറിപ്പില്‍ ചോദിക്കുന്നു.
‘ ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു.
യാത്രക്കിടെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ഓട്ടോയില്‍ ഞങ്ങള്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ വളരെ മോശമായാണ് പെരുമാറിയത്.
അത് ഞങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങള്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്ന രീതിയിലായിരുന്നു,’ അര്‍ച്ചന കവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക